Friday, 5 November 2010
പുഴവെള്ളം തെറിപ്പിക്കാം...
ഇതൊരു പുഴപ്പതിപ്പാണ്.നമ്മള്‍ മലയാളികള്‍ക്ക് ധാരാളം പുഴകളുണ്ട്.ഓരോ പുഴയും ഓരോന്നാണ്.എത്രയെത്ര പുഴയനുഭവങ്ങള്‍ നാടുവിടുമ്പോഴും മലയാളി ചുമക്കുന്നുണ്ട്.സ്വന്തം പുഴയുടെ തീരത്ത് തിരിച്ചെത്തുമ്പോള്‍ പ്രവാസികള്‍ അനുഭവിക്കുന്നത് എന്താവും? മലയാളിയുടെ പുഴയനുഭവങ്ങള്‍ ഇവിടെ കോറിയിട്ടാലോ?പുഴക്കഥകള്‍,പുഴക്കവിതകള്‍,പുഴയനുഭവങ്ങള്‍,പുഴയറിവുകള്‍,വീഡിയോ,ഓഡിയോ,ചിത്രങ്ങള്‍... ഈ പതിപ്പ് സമ്പന്നമാക്കാന്‍ നിങ്ങള്‍ക്ക് കഴിയുന്നതെല്ലാം ചെയ്യൂ.ഇവിടെ നമുക്കൊരു പുഴയുണ്ടാക്കാം... പുഴ കാണണമെന്ന് തോന്നുമ്പോഴൊക്കെ ഈ പുഴയോരത്ത് വന്നിരുന്നാല്‍ മതി.ഒഴുകുന്നുണ്ടാവും ഒരു പുഴയോര്‍മ്മ ഇവിടെ...
Subscribe to:
Post Comments (Atom)
innu samayamilla.
ReplyDeletemattannaal samayamundu:
puzhakkadhayorupaadu kidannodunnu.
ലിങ്ക് കൊടുത്താല്‍ മതിയാകുമോ?
ReplyDeleteപുഴ പറയാതിരിക്കുന്നത്.....
http://kuruppintepusthakam.blogspot.com/2008/10/blog-post_5566.html
നമ്മുടെ പുഴകള്‍ മരിച്ചു കൊണ്ടിരിക്കുമ്പോള്‍ നമമള്‍ ഇവിടെ പുഴ ബ്ലോഗ് എഴുതികൊണ്ടിരിക്കണോ? അതോ പുഴകളെ സംരക്ഷിക്കാന്‍ വേണ്ടി എന്തേലും ചെയ്യണോ?
ReplyDeletePuzha ozhukate
ReplyDelete:)
ReplyDeleteനമുക്കൊഴുകാം....
ReplyDeleteഈ പുഴയോരത്തിരിക്കാൻ എനിക്കും മനസ്സുണ്ട്
ReplyDeleteപുഴകള്‍ നമ്മുടെ ജീവനും സംസ്‌കാരവുമാണ്. നിളാ നദി നമുക്കൊരു വി്കാരമാണ്. ഉല്‍സാഹപൂര്‍ണമായ നീണ്ടയൗവനത്തിനു ശേഷം ശുഷ്‌കിച്ചുണങ്ങിയ വൃദ്ധ ശരീരമായി നീളുന്ന നിള ഈ നാടിന്റെ ദുഃഖം തന്നെയാണ്.
ReplyDeleteഅറബിക്കടലിനെ പുല്‍കുന്ന പൊന്നാനിയില്‍ നിളയുടെ രൂപം മറ്റൊന്നാണ്. ഒരു കി.മീറ്ററാണ് ഇനിടെ പുഴയുടെവീതി.
നിളയുടെ സമ്പന്നമായ ചുഴിയലകളിലൂടെ ഏഴുകൊല്ലത്തോളം ചെറു വള്ളങ്ങളില്‍ യാത്ര ചെയ്തിട്ടുണ്ട്. നിളയുടെ ക്രൗര്യം നിറഞ്ഞ മുഖഭാവങ്ങള്‍ മതിയാവോളം കണ്ടിട്ടുണ്ട്. അറബിക്കടലിലെ സൂര്യ സ്‌നാനത്തിനു ശേഷമുള്ള അരണ്ട വെളിച്ചത്തിലായിരുന്നു യാത്രകളധികവും. തിരൂര്‍ ഭാഗത്തുള്ളവര്‍ക്ക് പൊന്നാനിയിലെത്താന്‍ പുഴ കടക്കുക തന്നെ വേണം. പൊന്നാനി കോളേജിലേക്കുള്ള യാത്ര ക്കിടയില്‍ വഞ്ചിമറിഞ്ഞപ്പോള്‍ നിളയെടുത്ത എന്റെ വിദ്യാര്‍ത്ഥി മക്കളുടെ ഓര്‍മ്മകള്‍. ...പുഴയൊഴുകുന്ന വഴികളില്‍ നൊമ്പരത്തിന്റെ മുറിപ്പടുകളുമുണ്ടാകാം....
ബോംബെയിൽ നിന്ന് നാട്ടിലേക്ക് വല്ലപ്പോഴുമുള്ള യാത്രകളിൽ തീവണ്ടി കിതച്ചുകൊണ്ട് നിളയുടെ മുകളിലൂടെ കടന്നു പോകുമ്പോൾ എപ്പോഴും തീവണ്ടിയുടെ വാതിലിൽ പിടിച്ചു നിന്ന് എത്ര തവണ നോക്കി നിന്നിരിക്കുന്നു..സിനിമകളിൽ മാത്രം കണ്ടു പരിചയമുള്ള നിള. നിങ്ങൾ ഭാഗ്യവാനാണ് നിളയൊഴുകുന്ന നാട്ടിൽ ജീവിക്കാനുള്ള ഭാഗ്യമുള്ളയാൾ......
Deleteബോംബെയിൽ നിന്ന് നാട്ടിലേക്ക് വല്ലപ്പോഴുമുള്ള യാത്രകളിൽ തീവണ്ടി കിതച്ചുകൊണ്ട് നിളയുടെ മുകളിലൂടെ കടന്നു പോകുമ്പോൾ എപ്പോഴും തീവണ്ടിയുടെ വാതിലിൽ പിടിച്ചു നിന്ന് എത്ര തവണ നോക്കി നിന്നിരിക്കുന്നു..സിനിമകളിൽ മാത്രം കണ്ടു പരിചയമുള്ള നിള. നിങ്ങൾ ഭാഗ്യവാനാണ് നിളയൊഴുകുന്ന നാട്ടിൽ ജീവിക്കാനുള്ള ഭാഗ്യമുള്ളയാൾ......
DeleteAshamsakal...!!!
ReplyDelete