Friday 5 November 2010

പുഴവെള്ളം തെറിപ്പിക്കാം...

ഇതൊരു പുഴപ്പതിപ്പാണ്.നമ്മള്‍ മലയാളികള്‍ക്ക് ധാരാളം പുഴകളുണ്ട്.ഓരോ പുഴയും ഓരോന്നാണ്.എത്രയെത്ര പുഴയനുഭവങ്ങള്‍ നാടുവിടുമ്പോഴും മലയാളി ചുമക്കുന്നുണ്ട്.സ്വന്തം പുഴയുടെ തീരത്ത് തിരിച്ചെത്തുമ്പോള്‍ പ്രവാസികള്‍ അനുഭവിക്കുന്നത് എന്താവും?  മലയാളിയുടെ പുഴയനുഭവങ്ങള്‍ ഇവിടെ കോറിയിട്ടാലോ?പുഴക്കഥകള്‍,പുഴക്കവിതകള്‍,പുഴയനുഭവങ്ങള്‍,പുഴയറിവുകള്‍,വീഡിയോ,ഓഡിയോ,ചിത്രങ്ങള്‍... ഈ പതിപ്പ് സമ്പന്നമാക്കാന്‍ നിങ്ങള്‍ക്ക് കഴിയുന്നതെല്ലാം ചെയ്യൂ.ഇവിടെ നമുക്കൊരു പുഴയുണ്ടാക്കാം... പുഴ  കാണണമെന്ന് തോന്നുമ്പോഴൊക്കെ ഈ പുഴയോരത്ത് വന്നിരുന്നാല്‍ മതി.ഒഴുകുന്നുണ്ടാവും ഒരു പുഴയോര്‍മ്മ ഇവിടെ...